സി​സ്റ്റ​ർ മേ​രി ബെ​നീ​ഞ്ഞയുടെ ക​വി​ത​ക​ൾ പാ​ഠ്യപ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം : ജോ​സ് കെ. ​മാ​ണി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ പാ​​​ഠ്യപ​​​ദ്ധ​​​തി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മ്പോ​​​ൾ ര​​​ണ്ടു മ​​​ഹാ​​​കാ​​​വ്യ​​​ങ്ങ​​​ളും 10 ഖ​​​ണ്ഡകാ​​​വ്യ​​​ങ്ങ​​​ളും 250 ൽ ​​​അ​​​ധി​​​കം ഭാ​​​വ​​​ഗീ​​​ത​​​ങ്ങ​​​ളും മ​​​ല​​​യാ​​​ള​​​ത്തി​​​നു സം​​​ഭാ​​​വ​​​ന ചെ​​​യ്ത സി​​​സ്റ്റ​​​ർ മേ​​​രി ബെ​​​നീ​​​ഞ്ഞ​​​യു​​​ടെ ക​​​വി​​​ത​​​ക​​​ൾ ഹൈ​​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ലെ മ​​​ല​​​യാ​​​ളം പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്ക് ന​​​ൽ​​​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മ​​​ല​​​യാ​​​ള​​​ത്തി​​​ലെ വ​​​ലി​​​യ ക​​​വയി​​​ത്രി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് സി​​​സ്റ്റ​​​ർ മേ​​​രി ബെ​​​നി​​​ഞ്ഞ. സ​​​ന്യാ​​​സി​​​നി​​​മാ​​​രാ​​​യ ക​​​വ​​​യി​​​ത്രി​​​ക​​​ൾ ലോ​​​ക സാ​​​ഹി​​​ത്യ​​​ത്തി​​​ൽ ത​​​ന്നെ വി​​​ര​​​ള​​​മാ​​​ണെ​​​ന്നി​​​രി​​​ക്കെ സി​​​സ്റ്റ​​​ർ ബെ​​​നീ​​​ഞ്ഞ മ​​​ല​​​യാ​​​ള ക​​​വി​​​ത​​​യി​​​ൽ സൃ​​​ഷ്ടി​​​ച്ച​​​ത് വ​​​ലി​​​യൊ​​​രു വി​​​സ്മ​​​യ​​​മാ​​​ണ്.

ആ​​​സ്വാ​​​ദ​​​ക ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ന്മ​​​യു​​​ടെ പ്ര​​​കാ​​​ശം പ​​​ര​​​ത്തു​​​ന്ന ര​​​ച​​​ന​​​ക​​​ൾ ആ​​​ണ് മേ​​​രി ബ​​​നീ​​​ഞ്ഞ​​​യു​​​ടേ​​​ത്. ഹൈ​​​സ്കൂ​​​ൾ ക്ലാ​​​സു​​​ക​​​ളി​​​ലെ മ​​​ല​​​യാ​​​ള പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ​​​ങ്കി​​​ലും സി​​​സ്റ്റ​​​ർ മേ​​​രി ബെനീ​​​ഞ്ഞ​​​യു​​​ടെ ക​​​വി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സി​​​സ്റ്റ​​​റി​​​നെ ആ​​​ദ​​​രി​​​ക്കാ​​​നും ബ​​​ഹു​​​മാ​​​നി​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group