പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ദിനത്തിൽ മാർപാപ്പാ ദിവ്യബലിയിൽ പങ്കെടുക്കുകയില്ല..

വത്തിക്കാൻ സിറ്റി: വേദനാജനകമായ വാത വേദന (sciatic pain) കാരണം, 2022 ജനുവരി ഒന്നാം തിയതി (ഇന്ന്) പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അൾത്താരയിൽ പ്രാദേശീക സമയം രാവിലെ 10 മണിക്ക് നടക്കുന്ന ദിവ്യബലി ആഘോഷങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുകയില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗത്തിന്റെ ഡയറക്ടർഅറിയിച്ചു.പകരം ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനായിരിക്കും. പരിശുദ്ധ പിതാവിന്റെ വചനസന്ദേശം കർദ്ദിനാൾ ജൊവാവാനി ബത്തിസ്ത്താറെ വായിക്കും.

വാതസംബന്ധമായ വേദന മൂലം ഏറെ ക്ലേശിക്കുന്ന മാർപാപ്പയ്ക്ക് വേണ്ടി നമുക്കും പ്രത്യേകം പ്രാർത്ഥിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group