മാത്യൂസ് മാർ സേവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനായി സ്ഥാനമേറ്റു..

തിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ അധ്യക്ഷനായി മാത്യൂസ് മാർ സേവേറിയോസ് സ്ഥാനമേറ്റു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ എന്നതാണ് പുതിയ പേര്. രാവിലെ 6.30ന് പരുമല പള്ളിയിൽ തുടങ്ങിയ ചടങ്ങുകൾ പൂർത്തിയായി. സഭയുമായുള്ള ഉടമ്പടിയിൽ പുതിയ ബാവ ഒപ്പുവച്ചു. കാതോലിക്ക ബാവയെ കസേരയിൽ ഇരുത്തി ഉയർത്തി മൂന്നു പ്രാവശ്യം സർവദാ യോഗ്യൻ എന്ന് ജനം ഏറ്റുപറഞ്ഞു. കോവിഡ് സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ചടങ്ങുകൾ നടന്ന സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

ചടങ്ങുകൾക്ക് ശേഷം മതമേലധ്യക്ഷൻമാർ പങ്കെടുക്കുന്ന അനുമോദന യോഗവും ചേരും. ഡോ. മാത്യൂസ് മാർ സേവേറിയോസ് ഇന്നലെ മലങ്കര മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റിരുന്നു. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് മാത്യൂസ് മാർ സേവേറിയോസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group