നമ്മുക്ക് കരുണയുള്ളവരായിരിക്കാം : ഫ്രാൻസിസ് പാപ്പാ

May we be merciful: Pope Francis

വത്തിക്കാൻ സിറ്റി: പരിഭ്രാന്തിയുടെയും നിസ്സഹായതയുടെയും തീപ്പൊരി പടർത്തിക്കൊണ്ട് പൊടുന്നനെ കടന്നുവന്ന കോവിഡ് മഹാമാരി ഒരു തയ്യാറെടുപ്പുമില്ലാതിരുന്ന നമ്മെ എല്ലാവരെയും ലോകത്തെ മുഴുവനെയും പിടികൂടി കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ കരങ്ങൾ പാവങ്ങളിലേയ്ക്ക് വിടർത്തപ്പെടേണ്ടിയിരിക്കുന്നുവെന്ൻ ഫ്രാൻസിസ് പാപ്പാ.

നമുക്കിടയിലുള്ള പാവങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുവാനും അവർക്ക് സഹായം ആവശ്യമുണ്ടെന്ന് അറിയുവാനും ഈ വൈറസ് ദുരന്തം ഇടയാക്കിയിട്ടുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഉപവിയുടെ ഘടനയും കാരുണ്യപ്രവർത്തനങ്ങളും ഒരിക്കലും അധികമാവുകയില്ലെന്നും, വിടർത്തിയ കാരങ്ങൾക്കായുള്ള ആവശ്യം നമുക്കുണ്ടെന്നും മനസ്സിലാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ നിരന്തരമായ സംഘാടനവും പരിശീലനവും ആവശ്യമായി വരും.

നമ്മുടെ നിരവധി മുൻധാരണകളെ വെല്ലുവിളിക്കുന്നതാണ് ഇന്നത്തെ നിലവിലുള്ള അനുഭവങ്ങൾ. അങ്ങനെ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പരിമിതികളെയും നിയന്ത്രണങ്ങളെയും കുറിച്ച് ബോധവാന്മാരായതു കാരണം, നാം കൂടുതൽ ദരിദ്രരും, മറുവശത്ത് കുറഞ്ഞയളവിൽ മാത്രം സ്വയം പര്യാപ്തതയുള്ളവരുമാണെന്ന തോന്നൽ ഉളവായിട്ടുണ്ടെന്ന് പാപ്പാ വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group