മാർപാപ്പായുമായുള്ള കണ്ടുമുട്ടൽ ഒരു പ്രചോദനമാണ് : ഹംഗേറിയൻ പ്രസിഡന്റ്

ഫ്രാൻസിസ് മാർപാപ്പയുമായുള്ള കണ്ടുമുട്ടൽ ഒരു പ്രചോദനമാണെന്ന് ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്.

ആഗസ്റ്റ് 25-ന് വത്തിക്കാനിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ കാറ്റലിൻ നൊവാക്ക്.

തന്റെ ക്രൈസ്തവ വിശ്വാസവും മൂന്നു മക്കളുടെ അമ്മയെന്ന നിലയിലുള്ള വ്യക്തിത്വവും രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങളെ നയിക്കാൻ സഹായിക്കുന്നുണ്ടെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു.

കുടുംബങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത, കുടുംബം തുടങ്ങാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക, സംഘർഷ സമയങ്ങളിൽ വനിതാ നേതാക്കളുടെ പ്രാധാന്യം എന്നിവയെല്ലാം കൂടിക്കാഴ്ചയിൽ ചർച്ചയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group