ക്രിസ്ത്യൻ യൂത്ത് കോർപ്സ് അംഗം കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രിസ്ത്യൻ യൂത്ത് സർവ്വീസ് കോർപ്സ് ഡ്യൂട്ടിയുടെ ഭാഗമായി സേവനമനുഷ്ഠിച്ച യുവാവ് സമൂല സാബോ അവുഡു കൊല്ലപ്പെട്ടു.

അദാമാവ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് നിലയുറപ്പിച്ച നാഷണൽ യൂത്ത് സർവീസ് കോർപ്സ് (എൻവൈഎസ്സി) അംഗങ്ങൾക്കായുള്ള ലിവിംഗ് ക്വാർട്ടേഴ്സിലെ മുറിയിൽ വച്ച് ഏകദേശം പുലർച്ചെ 1.30നാണ് അജ്ഞാതരായ അഞ്ചു പേർ സമൈലയെ വെട്ടുകത്തി ഉപയോഗിച്ച് അക്രമിച്ച് കൊന്നത് . 28 വയസായിരുന്നു.

ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഹപ്രവർത്തകരായ ചില കോർപ്സ് അംഗങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർ എത്തി യോലയിലെ ഫെഡറൽ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടു പോയെങ്കിലും സമൂലയെ രക്ഷിക്കാനായില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group