മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയിൽ കല്യാൺ രൂപത..

കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സ്മരണയിൽ കല്യാൺ രൂപത.പിതാവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന വി. കുർബ്ബാനക്കും അനുസ്മരണ സമ്മേളനത്തിനും രൂപതാദ്ധ്യക്ഷൻ മാർ തോമസ് ഇലവനാൽ അദ്ധ്യക്ഷത വഹിച്ചു. ഡോംബിവിലിയിൽ വിഭാവനം ചെയ്യുന്ന സ്കൂൾ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഓർമയ്ക്കായി നാമകരണം ചെയ്യുമെന്ന് ബിഷപ്പ് അറിയിച്ചു. സ്കൂളും മറ്റ്‌ സംരംഭങ്ങളും ഉൾപ്പെടെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന സ്ഥലം പോൾസ് നഗർ എന്ന പേരിൽ അറിയപ്പെടും. രൂപതയിലെ എല്ലാ സ്കൂളുകളിലും പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ഓർമയ്ക്കായി എക്സലൻസ് അവാർഡ് തുടങ്ങുമെന്നും ബിഷപ്പ് മാർ തോമസ് ഇലവനാൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group