തീവ്രവാദ തടങ്കലിൽ നിന്ന് ആശ്വാസത്തിന്റെ സന്ദേശം.

മാലി : തീവ്രവാദ തടങ്കലിൽ നിന്ന്
സിസ്റ്റർ ഗ്ലോറിയ
വീട്ടുകാർക്ക് കത്തയച്ചു.ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ്സന്യാസ സഭയിൽ നിന്നുള്ള കൊളംബിയൻ കന്യാസ്ത്രീയായ സിസ്റ്റർ ഗ്ലോറിയ നാർവസ് അർഗോറ്റിയെ
മാലിയിലെ ജിഹാദികൾ തട്ടിക്കൊണ്ടു പോയി 4 വർഷ പിന്നിടുമ്പോൾ തടങ്കലിൽ നിന്ന്
സിസ്റ്റർ എഴുതിയ കത്ത് പുറത്ത്.
റെഡ് ക്രോസ് ഇന്റർനാഷണൽ വഴി സഹോദരന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.
“എല്ലാവർക്കും എന്റെ ആശംസകൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. നാലു വർഷമായി ഞാൻ തടവിലാണ്
എന്നാൽ ഇപ്പോൾ ഞാൻ ഒരു പുതിയ ഗ്രൂപ്പിന്റെ കൂടെയാണ്
ദൈവം എനിക്ക് സ്വാതന്ത്ര്യം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ”
വളരെ ചുരുങ്ങിയ വാക്കുകളിൽ എഴുതിയിരിക്കുന്ന കത്തിൽ തീയതി രേഖപ്പെടുത്തിയിരിക്കുന്നത്
2021 ഫെബ്രുവരി 3 എന്നാണ്.
എന്നാൽ കത്ത് വീട്ടുകാർക്ക് ലഭിച്ചത് മെയ് മാസമാണ്.
ജീവനോടെ സിസ്റ്റർ ഉണ്ടെന്നു എത്രയും വേഗം മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും വിശ്വാസി സമൂഹo മുഴുവനും…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group