സ്വന്തം ബലഹീനതകൾ അറിഞ്ഞ് മറ്റുള്ളവരെ വിധിക്കുക: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :സഹോദരങ്ങളുടെ തെറ്റുകളിൽ വിധിക്കുന്നത് ആത്മശോധനയോടെയാകണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

നമ്മുടെ സഹോദരങ്ങളെ തിരുത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്ന യഥാർത്ഥ കാരണം എന്തെന്ന് സ്വയം ചോദിക്കണമെന്ന് ഓർമിപ്പിച്ച പാപ്പാ, അവരുടെ തെറ്റുകളിൽ നാം ഉത്തരവാദികളാണോയെന്ന് സ്വയം ആത്മപരിശോധന ചെയ്യണമെന്നും കൂട്ടിച്ചേർത്തു.വിശുദ്ധ പൗലോശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനം അഞ്ചാം അധ്യായത്തിൽനിന്നുള്ള വാക്യങ്ങളെ ഉദ്ധരിച്ച് നടത്തിയ പ്രസംഗത്തിൽ സഹോദരങ്ങളോടുള്ള സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, മറ്റുള്ളവരെ സ്നേഹത്തോടെ തിരുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മാർപാപ്പാ പഠിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group