യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് വിടവാങ്ങി

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് വിടവാങ്ങി . 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മലബാര്‍ ഭദ്രാസനത്തിന്റെ മുന്‍ മെത്രാപ്പോലീത്ത ആയിരുന്നു. കോട്ടയം, കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്. മീനങ്ങാടി സെന്റ് മേരീസ് കോളേജ്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയുള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതികളില്‍ അംഗമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group