പുതിയ ഭ്രൂണഹത്യ നിയമത്തിനെതിരെ മെക്സിക്കന്‍ സഭ നേതൃത്വം

മെക്സിക്കോയിൽ പുതിയതായി പ്രാബല്യത്തിൽ വന്ന ഭ്രൂണഹത്യാ അനുകൂല നിയമത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. മെക്സിക്കൻ സംസ്ഥാനമായ ജാലിസ്കോയുടെ തലസ്ഥാനമായ ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ നിയമ നിര്‍മ്മാണത്തെ “നിരപരാധികളുടെ കൊലപാതകം” എന്നാണ് വിശേഷിപ്പിച്ചത്. ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം, ഭ്രൂണഹത്യ സംബന്ധിക്കുന്ന ജാലിസ്കോ സംസ്ഥാന നിയമം ഒക്ടോബർ 4ന് ഭേദഗതി ചെയ്തിരുന്നു.

“ഗർഭധാരണം അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ അവകാശം” എന്ന നിലയിൽ ഭ്രൂണഹത്യയെ വ്യാപിപ്പിക്കുവാന്‍ ഇവര്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്താണ് വിളിക്കേണ്ടത്? “നിരപരാധികളെ കൊലപ്പെടുത്തുക” എന്നതാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. നിയമനിർമ്മാതാക്കളുടെ പ്രവർത്തനം ജീവനെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അത് അവസാനിപ്പിക്കുന്നതിലാകരുത്. ഒരു ദിവസം അവർ ദൈവമുമ്പാകെ നിൽക്കുകയും നിരപരാധികളുടെ ജീവൻ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നിയമം പാസാക്കിയത് എന്തുകൊണ്ടാണെന്ന് ഉത്തരം പറയേണ്ടിവരുമെന്നും കർദ്ദിനാൾ മുന്നറിയിപ്പ് നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group