മിഷൻ ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനം ഒക്ടോബർ 2-ന്

കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിതറാലി മത്സരവും ഒക്ടോബർ 2-ന് മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കും.

രാവിലെ 9.30-ന് വിശുദ്ധ കുർബാനക്കു ശേഷം ജൂബിലി പതാക ഉയർത്തും. തുടർന്നു മുൻകാല ഭാരവാഹികളുടെ സംഗമം നടത്തപ്പെടും.

ഉച്ച കഴിഞ്ഞ് 2.30-ന് ഷന്താൾ ജ്യോതി സ്കൂൾ മൈതാനത്തു നിന്നും ആരംഭിക്കുന്ന പ്രേഷിതറാലി പി.ജെ. ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള റാലിയെ തുടർന്നു നടത്തപ്പെടുന്ന സമാപന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരിലിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

ജൂബിലിയോടനുബന്ധിച്ച് മിഷൻ ലീഗ് മുട്ടം ഇടവകയിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവ്വഹിക്കും. അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശന കർമ്മം ഗീവർഗീസ് മാർ അപ്രേം നിർവ്വഹിക്കും.

ഡീൻ കുര്യാക്കോസ് എം.പി, കോട്ടയം അതിരൂപതാ മിഷൻ ലീഗ് ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, ഫാ. ജോസഫ് അരീച്ചിറ, ഫാ. ബിനു കുന്നത്ത്, സിസ്റ്റർ ലിസി ജോൺ മുടക്കോടിൽ, തുടങ്ങിയവർ സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group