മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം ഇന്ന് ആരംഭിക്കും

ചെറുപുഷ്പ മിഷൻ ലീഗ് കേരള സംസ്ഥാന പ്ലാറ്റിനം ജൂബിലി വർഷ മിഷൻ കലോത്സവം താമരശേരി രൂപതയിലെ പുത്തനങ്ങാടി സെന്റ് മേരീസ് കോളജിൽ ഇന്നു നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി മത്സരവിജയികളായ അഞ്ഞൂറോളം കലാപ്രതിഭകൾ പ്രസംഗം, സംഗീതം, ബൈബിൾ വായന, മിഷൻ ക്വിസ് എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പങ്കെടുക്കും. രാവിലെ ഒൻപതിനു പതാക ഉയർത്തും. സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കും.

ഉച്ചകഴിഞ്ഞ് 03.30 ന് ചേരുന്ന സമാപന സമ്മേളനം താമരശേരി വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനയിൽ ആമുഖ സന്ദേശം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group