സു​വി​ശേ​ഷം പ്ര​ഘോ​ഷി​ക്കാ​നു​ള്ള ദൗ​ത്യം ഈ​ശോ​ സ​ഭ​യെ ഭ​ര​മേ​ല്പി​ച്ചി​ട്ടു​ള്ള​താണ് : കർദിനാൾ ഹൊള്ളെറിക്ക്

സുവിശേഷം പ്രഘോഷിക്കുകയാണ് സഭയുടെ ആത്യന്തികമായ ലക്ഷ്യം എന്നും ഈ ദൗത്യം ഈ​ശോ​മി​ശി​ഹാ സ​ഭ​യെ ഭ​ര​മേ​ല്പി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും, സി​ന​ഡ​ൽ സ​ഭ​യെ​ന്നാ​ൽ ഈ ​ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന ഒ​ന്നാ​ണെ​ന്നും സി​ന​ഡി​ന്‍റെ സം​ഘാ​ട​ക സ​മി​തി​യം​ഗം ക​ർ​ദി​നാ​ൾ ജീ​ൻ-​ക്ലോ​ദ് ഹൊ​ള്ളെ​റി​ക്ക്.

സ​ഭ​യി​ൽ നി​ല​വി​ൽ വ​രേ​ണ്ട സി​ന​ഡ​ൽ സ്വ​ഭാ​വം ഓ​രോ സ​ഭാം​ഗ​ത്തി​ന്‍റെ​യും സ​ജീ​വ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഓ​രോ വ്യ​ത്യ​സ്ത സം​ഗീ​തോ​പ​ക​ര​ണ​വും സ​മ​ഞ്ജ​സ​മാ​യി വാ​ദ​നം ചെ​യ്യു​മ്പോൾ ഇ​മ്പക​ര​മാ​യ സം​ഗീ​തം ഉ​ണ്ടാ​കു​ന്ന​തു പോ​ലെ​യാ​ണ​ത്. വി​ന​യ​പൂ​ർ​വ​മാ​യി​രി​ക്ക​ണം ഓ​രോ ഇ​ട​പെ​ട​ലും. സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം സ​ക​ല ജ​ന​ങ്ങ​ൾ​ക്കു​മു​ള്ള ശു​ശ്രൂ​ഷ​യാ​യി മാ​റ​ണ​മെ​ന്നും ല​ക്സം​ബ​ർ​ഗ് ആ​ർ​ച്ച്ബി​ഷ​പ് കൂ​ടി​യാ​യ ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

ഏ​ഷ്യ​യി​ലെ സ​ഭ​യി​ൽ സി​ന​ഡാ​ത്മ​ക​ത ശ​ക്തി​പ്പെ​ടു​ത്താ​നാ​യി വ​രു​ത്തേ​ണ്ട ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് സ​മാ​പ​ന​ദി​വ​സ​മാ​യ ഇ​ന്ന​ലെ ച​ർ​ച്ച​ക​ൾ ന​ട​ന്നു.

സി​ന​ഡി​ന്‍റെ സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ ഗ്രെ​ക്ക് ഏ​ഷ്യ​ൻ പ്ലീ​ന​റി സ​മ്മേ​ള​നം ഫ​ല​പ്ര​ദ​മാ​യി​രു​ന്നെ​ന്നും അ​വ​രു​ടെ സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും പ​റ​ഞ്ഞു.സ​മാ​പ​ന​ദി​ന​ത്തി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ്യാ​ൻ​മ​റി​ലെ യാ​ങ്ങോ​ൺ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ചാ​ൾ​സ് മാ​വു​ങ്ബോ പ്ര​ധാ​ന കാ​ർ​മി​ക​നും ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​ട​ക്കം നാ​ലു മെ​ത്രാ​ന്മാ​ർ സ​ഹ​കാ​ർ​മി​ക​രു​മാ​യി​രു​ന്നു. ടോ​ക്ക്യോ ആ​ർ​ച്ച്ബി​ഷ​പ് താ​ർ​സീ​സി​യോ ഇ​സാ​വോ കി​ക്കു​ച്ചി പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group