സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിന്റെ ദാനങ്ങളിലും അധിഷ്ഠിതം : മാർപാപ്പാ

സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും അധിഷ്ഠിതമാണെന്ന് ഉദ്ബോധിച്ച് മാർപാപ്പാ.

അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിന്റെ (Dicastery for the Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ.

വിശ്വാസികളുടെ പൊതുവായ പൗരോഹിത്യത്തിൻറെ വേരുകൾ വാസ്തവത്തിൽ, മാമ്മോദീസായിലാണെന്നും അത് പ്രകടമാകുന്നത് ശുശ്രൂഷകളിലാണെന്നും പാപ്പാ വിശദീകരിച്ചു. അൽമായരുടെ ശുശ്രൂഷ പൗരോഹിത്യ കൂദാശയിലല്ല പ്രത്യുത, ജ്ഞാനസ്നാനത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.

സ്നാനമേറ്റവരെല്ലാം അതായത്, അൽമായരും ബ്രഹ്മചര്യം പാലിക്കുന്നവരും, വിവാഹിതരും, പുരോഹിതരും, സന്യസ്തരുമെല്ലാം ക്രിസ്തു വിശ്വാസികൾ ആണെന്നും ആകയാൽ അവർ ക്രിസ്തു സഭയെ ഭരമേല്പിച്ച ദൗത്യത്തിൽ, നിശ്ചിത ശുശ്രൂഷകൾ ഏറ്റെടുത്തുകൊണ്ട് പങ്കുചേരാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group