വി​​ദേ​​ശ സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ കേ​​ന്ദ്ര​​o പു​​തു​​ക്കി

വി​​ദേ​​ശ സം​​ഭാ​​വ​​ന സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം പു​​തു​​ക്കി ന​​ൽ​​കിയാതായി മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ആ​​യി ചു​​മ​​ത​​ല​​യേ​​റ്റെ​​ടു​​ത്ത സി​​സ്റ്റ​​ർ മേ​​രി ജോ​​സ​​ഫ് അറിയിച്ചു.

നി​​യ​​മ​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളും ന​​ല്ല​​തി​​നു വേ​​ണ്ടി​​ത്ത​​ന്നെ​​യു​​ള്ള​​താ​​ണ്. ലൈ​​സ​​ൻ​​സ് സം​​ബ​​ന്ധി​​ച്ച സാ​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടു എ​​ന്നും സി​​സ്റ്റ​​ർ അറിയിച്ചു.
ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഡി​​സം​​ബ​​റി​​ൽ മി​​ഷ​​ന​​റീ​​സ് ഓ​​ഫ് ചാ​​രി​​റ്റി​​യു​​ടെ എ​​ഫ്സി​​ആ​​ർ​​എ ര​​ജി​​സ്ട്രേ​​ഷ​​ൻ കേ​​ന്ദ്രം റ​​ദ്ദാ​​ക്കി​​യ​​ത് വ​​ലി​​യ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കു വ​​ഴിവ​​ച്ചി​​രു​​ന്നു. ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേരിടുമ്പോപോ​​ഴെ​​ല്ലാം പ്രാ​​ർ​​ഥ​​ന​​യി​​ലൂ​​ടെ​​യാ​​ണ് പ​​രി​​ഹാ​​രം തേ​​ടു​​ന്ന​​ത്. ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ര്യ​​ത്തി​​ൽ ത​​ട​​സം നേ​​രി​​ട്ട​​പ്പോ​​ഴും സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ഒ​​ന്ന​​ട​​ങ്കം പ്രാ​​ർ​​ഥ​​ന​​യോ​​ടെ പ​​രി​​ഹാ​​ര​​ത്തി​​നാ​​യി കാ​​ത്തി​​രു​​ന്നു എ​​ന്നും സി​​സ്റ്റ​​ർ മേ​​രി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group