ഭാരതത്തിന്റെ ന​ന്മ ലോകത്തെ അറിയിച്ചത് മിഷനറിമാർ : മാർ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി

ഭാരതത്തിന്റെ ന​ന്മ ലോകത്തെ അറിയിച്ചത് മിഷനറിമാരാണെന്ന് കൊ​ല്ലം രൂ​പ​ത ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി.

ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​പ്പ​സ്തോ​ല രാ​ജ്ഞി​യു​ടെ പ്രേ​ഷി​ത സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. വ​ർ​ഗീ​യ​ത​യ്ക്കും മ​ത​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും സ്പ​ർ​ശം ന​ൽ​കാ​ൻ വ​ന്ന​വ​രാ​യി​രു​ന്നു ക്രി​സ്ത്യ​ൻ മി​ഷണ​റി​മാ​ർ. മി​ഷ​ന​റി തീ​ക്ഷണ​ത എ​ന്ന​ത്, ക്രി​സ്തു​വി​നെ പോ​ലെ ന​ന്മ ചെ​യ്യു​ക, അ​ത് കാ​ലോ​ചി​ത​മാ​യി ചെ​യ്യു​ക എ​ന്ന​തു​ത​ന്നെ​യാ​ണ്.

എ​സ്ആ​ർ​എ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ പൈ​തൃ​കം എ​ത്ര​യോ മ​ഹ​ത്ത​ര​മാ​ണെ​ന്നും സ്ഥാ​പ​ക പി​താ​വി​ൽനി​ന്ന് ല​ഭി​ച്ച ഈ ​പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ച്ച് ഒ​രു നൂ​റ്റാ​ണ്ടു​കാ​ലം ഇ​വ​ർ ന​ൽ​കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ പ്ര​ത്യേ​കി​ച്ച് ഭ​വ​ന സ​ന്ദ​ർ​ശ​ന​വും സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ളി​ൽ അ​വ​രെ കൈ​പി​ടി​ച്ചു​യ​ർ​ത്തി ഒ​ര​മ്മ​മ​ന​സോ​ടെ കൂ​ടെ നി​ർ​ത്തു​വാ​ൻ​ സാ​ധി​ച്ച​തും എ​ത്ര​യോ മ​ഹ​നീ​യ​മാ​ണെ​ന്നും സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ വേ​ള​യി​ൽ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ശ​താ​ബ്ദി സ​മാ​പ​ന കൃ​ത​ജ്ഞ​താ ബ​ലി​യി​ൽ തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group