മിഷൻ പ്രവർത്തനത്തിന് ഒരുങ്ങി നിക്കരാഗ്വേയിൽ നിന്ന് പുറത്താക്കപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ

നിക്കരാഗ്വേയിൽ നിന്ന് പുറത്താക്കപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ
കോസ്റ്റ റിക്കായിലെ തിലറൻ – ലൈബീരിയ രൂപതയിൽ മിഷൻ പ്രവർത്തനത്തിന് ഒരുങ്ങുന്നു.ഭവനരഹിതരായ ആളുകളെയും കുടുംബങ്ങളെയും സഹായിക്കുകയാണ് ഈ സന്യാസിനിമാരുടെ ലക്ഷ്യo.

തിലറൻ – ലൈബീരിയ ബിഷപ്പ് മാനുവൽ യൂജെനിയോ സലാസർ മോറയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. “നിക്കരാഗ്വയിൽ നിന്ന് സന്യാസിനികൾ പുറത്താക്കപ്പെട്ടപ്പോൾ അവർക്ക് ഉള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു.അതുകൊണ്ടാണ് കനാസിൽ ഒരു ഫൗണ്ടേഷൻ തുടങ്ങാൻ ഞാൻ നിർദ്ദേശിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സുപ്പീരിയറാണ് ഇനി തീരുമാനമെടുക്കേണ്ടത് – ബിഷപ്പ് പറഞ്ഞു. കെന്നഡി ഡെ കനാസ് പ്രദേശം ഇതിനോടകം തന്നെ സന്യാസിനിമാർ സന്ദർശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group