തെരുവുകുട്ടികള്‍ക്കായായി മിഷനറീസ് ഓഫ് ചാരിറ്റി കാരുണ്യ ഭവനം തുറന്നു

കൊൽക്കട്ട : വിശുദ്ധ മദര്‍ തെരേസയുടെ സ്വര്‍ഗപ്രാപ്തിയുടെ 25-ാം വാര്‍ഷികത്തില്‍ തെരുവുകുട്ടികള്‍ക്കായായി മിഷനറീസ് ഓഫ് ചാരിറ്റി കാരുണ്യ ഭവനം തുറന്നു.

കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലാണ് ഈ ഭവനം.കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രഭവനത്തില്‍ നടന്ന വിശുദ്ധ ബലിക്ക് കൊല്‍ക്കത്ത അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ഡിസൂസ മുഖ്യകാര്‍മികത്വം വഹിച്ചു. മദര്‍ കൈമാറിയ പൈതൃകമനുസരിച്ച് മദറിന്റെ സഹോദരിമാര്‍ ഇന്നും പഴയതു പോലെ പാവങ്ങളെ സേവിക്കുകയാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ പറഞ്ഞു. കാളിഘട്ടിലും ശാന്തിധാനിലും ദയാധാനിലും പ്രേധാനിലുമെല്ലാം മദറിന്റെ ചൈതന്യം ഇന്നും തുടരുന്നു. ലോകം മുഴുവന്‍ സാധുജനങ്ങളെ സേവിക്കുന്നു. ദാരിദ്ര്യവും പട്ടിണയും വര്‍ധിച്ചുവെങ്കിലും സഭ ഉപവിയ്ക്കും സ്‌നേഹത്തിനും മുന്‍തൂക്കം നല്‍കുകയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

“ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്ന ദിവസമാണ് മദര്‍ തെരേസയുടെ ചരമദിനം. മദര്‍ തെരേസ വലിയ ഒരു അധ്യാപികയായിരുന്നു. മദറിന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തില്‍ നിന്നുവരുന്ന വാക്കുകള്‍ അനേകായിരങ്ങളുടെ ഹൃദയങ്ങളെ തട്ടിയുണര്‍ത്തി. പ്രത്യേകിച്ചും പാവപ്പെട്ടവരുടെയും പതിതരുടെയും സമൂഹത്തിൽ തിരസ്‌ക്കരിക്കപ്പെട്ടവരോടും മദര്‍ കാണിച്ച സ്‌നേഹത്തിനും കരുണയ്ക്കും ദൈവത്തോട് നന്ദി പറയുന്നുവെന്നും”- ഡോ. ഡിസൂസ പറഞ്ഞു. ദിവ്യബലിക്കു ശേഷം മദറിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group