
മ്യാൻമറിൽ സഭയുടെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ചത് മിഷനറിമാർ: കർദിനാൾ ചാൾസ് ബോ
Missionaries play an important role in the growth of the Church in Myanmar: Cardinal Charles Bo
നയിപ്പിടാവ്: മ്യാൻമറിലെ താങ്ഗു രൂപതയുടെ പുതിയ ബിഷപ്പായി ബിഷപ്പ് സോ ഗാവ്‌ടിയെ നിയമിക്കുന്ന ചടങ്ങിൽ സഭയുടെ വളർച്ചയിൽ മിഷനറിമാർക്കുള്ള പങ്കിനെ പ്രത്യേകം പരാമർശിച്ച് സഭാ നേതാക്കൾ യുദ്ധവും തടവും അനുഭവിക്കുകയും പിന്നീട് ജീവത്യാഗം ചെയ്യുകയും ചെയ്ത പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറിൻ മിഷിനിലെ (PIME) മിഷനറിമാരെ യാൻഗൂണിലെ കർദിനാൾ ചാൾസ് ബോ പ്രശംസിച്ചു. കർദിനാൾ ബോ ദൈവം അയച്ച മിഷനറിമാരാണ് നാം നന്ദിയുള്ളവരായിക്കണമെന്നും അവരുടെ ത്യാഗവും രക്തവുമാണ് താങ്ഗു രൂപതയുടെ വളർച്ചക്ക് ഊർജ്ജമായതെന്നും പറഞ്ഞു. ഒരു നല്ല ഇടയനെന്ന നിലയിൽ ബിഷപ്പുമ്മാർ ആളുകളുടെ ആത്മീയ ആവശ്യതകളിൽ മാത്രമല്ല ഞങ്ങളുടെ സമഗ്രവികസനത്തിനും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ബിഷപ്പ് ചാൾസ് ബോ അഭിപ്രായപ്പെട്ടു.
1868-ലാണ് താങ്ഗു രൂപതയിലെ ലെയ്ക്കോ ഗ്രാമത്തിൽ PIME മിഷനറിമാർ സുവിശേഷവത്കരണം ആരംഭിച്ചത്. പ്രാദേശിക പുരോഹിതൻമാരെ രൂപത ഏൽപ്പിക്കുന്നതിനു മുൻപ് മിഷണറിമാരുടെ വർഷങ്ങളോളം നീണ്ടുനിന്ന സുവിശേഷവത്കരണത്തിന്റെ ഫലമാണ് ഇന്നത്തെ രൂപതയെന്ന് താങ്ഗുവിലെ ബിഷപ്പ് ഐസക്ക് ദാനു അഭിപ്രായപ്പെട്ടു. ഗേബ, കെയ്ൻ, ഗെബോ കയാ, സംഗാവ് കെയ്ൻ, ബേ കെയ്ൻ, സോമു കെയ്ൻ, ബർമീസ് തുടങ്ങിയ നിരവധി വംശീയ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണ് താങ്ഗു രൂപത.കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരുവുകൾ പാലിച്ച് 30-ൽ കൂടുതൽ ആളുകൾ പങ്കെടുക്കാത്ത ലളിതമായ ഒരു ചടങ്ങായിരുന്നു ഓർഡിനേഷൻ ഓൺലൈനായി ചടങ്ങുകൾ വിശ്വാസികളിലേക്ക് എത്തിച്ചിരുന്നു. കർദിനാൾ ചാൾസ് ബോയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group