പ്രേഷിത കുടിയേറ്റ വിശ്വാസചൈതന്യo ജ്വലിപ്പിക്കണം: മാർ മാത്യു മൂലക്കാട്ട്…

കോട്ടയം:പ്രേഷിത കുടിയേറ്റ പാരമ്പര്യവും വിശ്വാസചൈതന്യവും കൂടുതൽ ജ്വലിപ്പിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കോട്ടയം അതിരൂപതയുടെ അത്മായ വനിതാ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി തെളളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്നാനായ സമുദായത്തെ വിശ്വാസത്തിലും ഐക്യത്തിലും പ്രേഷിതചൈതന്യത്തിലും മുമ്പോട്ടു നയിക്കുന്ന മാതൃകാ അമ്മമാരാകാൻ ഓരോ കെ.സി.ഡബ്ല്യു.എ അംഗത്തിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ മുൻപ്രസിഡന്റ് ഡോ. മേഴ്സി ജോൺ, സെക്രട്ടറി ഷൈനി സിറിയക്, ട്രഷറർ എൽസമ്മ സക്കറിയ, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group