7 വര്‍ഷം ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞ മിഷ്ണറി മോചിതനായി

ബുര്‍ക്കിന ഫാസോയില്‍ കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയെട്ടുകാരനായ ഓസ്ട്രേലിയന്‍ മിഷ്ണറിക്ക് ഒടുവില്‍ മോചനം. 2016-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ അല്‍ക്വയ്ദ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ഓസ്ട്രേലിയന്‍ സര്‍ജന്‍, കെന്നത് എലിയറ്റാണ് നീണ്ട 7 വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായത്. ദശാബ്ദങ്ങളായി കെന്നത്തും അദ്ദേഹത്തിന്റെ പത്നി ജോസെലിനും ബുര്‍ക്കിന ഫാസോയില്‍ സൗജന്യ മെഡിക്കല്‍ ക്ലിനിക്ക് നടത്തി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നുവരികയായിരുന്നു.

പ്രദേശവാസികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും, ആരോഗ്യ പരിപാലന സേവനങ്ങളും നല്‍കിവരവേ വടക്കന്‍ ബുര്‍ക്കിന ഫാസോയില്‍ നിന്നുമാണ് തീവ്രവാദികള്‍ ഇവരെ തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചകള്‍ക്ക് ശേഷം ജോസെലിന്‍ മോചിതയായിരുന്നു. തട്ടിക്കൊണ്ടുപോയ വിവരം പുറത്തുവന്നതു മുതല്‍ കെന്നത്തിന്റെ മോചനത്തിനു വേണ്ടി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ശക്തമായ മുറവിളിയുണ്ടായി.

അതേസമയം ദൈവത്തിനും, മോചനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഇടപെട്ടവര്‍ക്കും നന്ദി അര്‍പ്പിച്ച് എലിയറ്റ് കുടുംബം രംഗത്ത് വന്നു. അദ്ദേഹത്തിന്റെ മോചനം സാധ്യമായതില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരിനും കാലാകാലങ്ങളായി ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി പറയുകയാണെന്നും ഇപ്പോഴും തീവ്രവാദികളുടെ ബന്ധനത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ സുരക്ഷിതമായി വീട്ടില്‍ എത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group