വിഖ്യാതമായ കൊളോൺ കത്തീഡ്രലിന്റെ മാതൃക മരത്തിൽ കൊത്തിയെടുത്ത മുസ്ലീം യുവാവ് ശ്രദ്ധേയനാകുന്നു

വിഖ്യാതമായ കൊളോൺ കത്തീഡ്രലിന്റെ മാതൃക മരത്തിൽ കൊത്തിയെടുത്ത മുസ്ലീം യുവാവ് ശ്രദ്ധേയനാകുന്നു.

ജർമനിയിൽ അഭയാർത്ഥിയായി തുർക്കിയിൽ നിന്ന് എത്തിയ ഫാദൽ അൽഹുദർ എന്ന യുവാവാണ്, കത്തീഡ്രലിന്റെ മാതൃക മരത്തിൽ കൊത്തി എടുത്തിരിക്കുന്നത്.

വാഷിംഗ്ടൺ പോസ്റ്റും അസോസിയേറ്റഡ് പ്രസും ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളിൽ ഫാദലും അദ്ദേഹം ഉണ്ടാക്കിയ കത്തീഡ്രൽ മാതൃകയും ഇടംപിടിച്ചു കഴിഞ്ഞു.

തുർക്കിയിൽ നിന്ന് പലായനം ചെയ്ത് 2015ൽ ജർമനിയിലെത്തിയ അൽഹുദറിന്റെ ശ്രദ്ധയിൽ ആദ്യം പതിഞ്ഞത് ജർമ്മൻ ജനതയുടെ അഭിമാന നിർമ്മിതിയായ കൊളോൺ കത്തീഡ്രലിന്റെ മാസ്മരിക സൗന്ദര്യമായിരുന്നു. കണ്ണു ചിമ്മാതെ ദൈവാലയം നോക്കിനിന്ന അദ്ദേഹം, ദൈവാലയത്തിന്റെ നിരവധി ചിത്രങ്ങൾ പകർത്തുകയും സ്‌കെച്ചുകൾ വരയ്ക്കുകയും ചെയ്തു. എന്തായാലും അവിടെ നിന്ന് മടങ്ങുമ്പോഴേക്കും, കത്തീഡ്രലിന്റെ ഒരു മാതൃക നിർമ്മിക്കണമെന്ന പ്രചോദനവും അദ്ദേഹത്തിൽ നിറഞ്ഞു.

ജർമ്മൻ ജനതയുടെ അഭിമാന നിർമ്മിതികളിലൊന്നായ കത്തീഡ്രലിന്റെ മാതൃക തയാറാക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കാൻ ഏതാണ്ട് 5000 മണിക്കൂറുകൾ, അതായത് 208 ദിനങ്ങളാണ് ഫാദലിന് വേണ്ടി വന്നത്.
ഏതാണ്ട് 6.5 അടി ഉയരമുള്ള കത്തീഡ്രലിന്റെ മാതൃക, കാൽക് ജില്ലയിലെ ഒരു ബേസ്മെന്റിൽ വെച്ചാണ് അൽഹുദർ പൂർത്തിയാക്കിയത്. യഥാർത്ഥ കത്തീഡ്രലിന്റെ സമീപത്തു തന്നെ അൽഹുദർ നിർമ്മിച്ച മാതൃകയും ഇപ്പോൾ പ്രദർശിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group