ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മോദി സര്‍ക്കാര്‍ ; 3 മാസത്തിനുള്ളില്‍ 400 ചൈനീസ് കമ്പനികള്‍ക്ക് പൂട്ട് വീഴും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് പണം തട്ടുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മോദി സർക്കാർ. അടുത്ത 3 മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 400 ചൈനീസ് കമ്പനികളെ വ്യവസ്ഥാപിതമായി നിരോധിക്കാനാണ് നീക്കം.

ഈ കമ്ബനികള്‍ ഇന്ത്യയില്‍ അനധികൃതമായി പ്രവർത്തിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഇത്തരം കമ്ബനികള്‍ ഓണ്‍ലൈൻ ലോണുകള്‍, ജോബ് പോർട്ടലുകള്‍, ചൈനയിലേക്ക് ഇന്ത്യൻ പണം അനധികൃതമായി അയക്കുക തുടങ്ങിയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ഈ കമ്ബനികളിലെ ഡയറക്ടർമാർ ഇന്ത്യക്കാരാണെങ്കിലും പണം നിക്ഷേപിച്ചിരിക്കുന്നത് ചൈനീസ് കമ്ബനികളിലാണ്. ചില കമ്ബനികളില്‍ പണം വകമാറ്റുന്നുമുണ്ട്. മൊബൈല്‍ സ്‌ക്രീനുകളും ബാറ്ററികളും നിർമ്മിക്കുന്ന 40 ഓളം ചൈനീസ് കമ്ബനികള്‍ക്കെതിരെ കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 600 ഓളം ചൈനീസ് കമ്ബനികള്‍ നിരീക്ഷണത്തിലുമാണ്.

ഇതില്‍ 300 മുതല്‍ 400 വരെ കമ്ബനികളുടെ പ്രവർത്തനം സംശയാസ്പദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലോണ്‍ ആപ്പുകളും ഓണ്‍ലൈൻ ജോലികള്‍ വാഗ്ദാനം ചെയ്യുന്ന കമ്ബനികളും ഇതില്‍ ഉള്‍പ്പെടുന്നു.ചില കമ്ബനികള്‍ക്ക് ഒരു ഇന്ത്യൻ ഡയറക്ടർ ഉണ്ടെങ്കിലും , ഇവരുടെ ബാങ്ക് അക്കൗണ്ട് ചൈനയിലാണ്, ഇടപാടുകളൊന്നും ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഡിജിറ്റല്‍ വായ്പ നല്‍കുന്ന കമ്ബനികള്‍ അതിവേഗം വളർന്നതായാണ് റിപ്പോർട്ട് . ആർബിഐയുടെ മാർഗനിർദേശങ്ങള്‍ അവർ പാലിക്കാറില്ല. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 2020ലും മോദി സർക്കാർ ചൈനയ്‌ക്ക് ശക്തമായ തിരിച്ചടിയായി ടിക് ടോക്കും വീചാറ്റും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group