മോ​ണ്‍. ആ​ന്‍റ​ണി കാ​ക്ക​നാ​ട്ടിന്റെയും മോ​ണ്‍. മാ​ത്യു മ​ന​ക​ര​ക്കാവിലിന്റെയും മെത്രാഭിഷേകം നാളെ

മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ൽ പു​​​​തി​​​​യ​​​​താ​​​​യി നി​​​​യ​​​​മി​​​​ത​​​​രാ​​​​യ മോ​​​​ണ്‍. ആ​​​​ന്‍റ​​​​ണി കാ​​​​ക്ക​​​​നാ​​​​ട് റന്പാന്റെയും മോ​​​​ണ്‍. മാ​​​​ത്യു മ​​​​ന​​​​ക​​​​ര​​​​ക്കാ​​​​വി​​​​ൽ റ​​​​ന്പാ​​​​ന്റെയും മെത്രാഭിഷേകം നാളെ.രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ലാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്.ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ ഓ​​​​ർ​​​​മ്മപ്പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ന​​​​ട​​​​ക്കു​​​​ന്ന കു​​​​ർ​​​​ബാ​​​​ന​​​​ മ​​​​ദ്ധ്യേ​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രും മെ​​​​ത്രാ​​​​ന്മാ​​​​രാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​രാ​​​​കു​​​​ന്ന​​​​ത്.

മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. സ​​​​ഭ​​​​യി​​​​ലെ മ​​​​റ്റ് മെ​​​​ത്രാ​​​​പോ​​​​ലീ​​​​ത്താ​​​​മാ​​​​ർ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ളി​​​​ൽ സ​​​​ഹ​​​​കാ​​​​ർ​​​​മ്മി​​​​ക​​​​രാ​​​​കും. പാ​​​​ലാ രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് വ​​​​ച​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കു ശേ​​​​ഷം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി, ഇ​​​​ന്ത്യ​​​​യി​​​​ലെ വ​​​​ത്തി​​​​ക്കാ​​​​ൻ സ്ഥാ​​​​ന​​​​പ​​​​തി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ലി​​​​യോ പോ​​​​ൾ​​​​ഡോ ജി​​​​റേ​​​​ല്ലി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ എ​​​​ന്നി​​​​വ​​​​ർ അ​​​​നു​​​​ഗ്ര​​​​ഹ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group