മോ​ൺ.​മാ​ത്യു എം. ​ചാ​ലി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ചനം അറിയിച്ച് മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി

കൊച്ചി :രാ​ഷ്‌​ട്ര​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മു​​ൻ മാ​​നേ​​ജിം​​ഗ് എ​​ഡി​​റ്റ​​റും ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത മു​​ൻ വി​​കാ​​രി ജ​​ന​​റാ​​ളു​മാ​യ മോ​ൺ.​മാ​ത്യു എം. ​ചാ​ലി​ലി​ന്‍റെ വേ​ർ​പാ​ടി​ൽ സീ​​റോ​​ മ​​ല​​ബാ​​ർ​​ സ​​ഭ​ മേ​​ജ​​ർ ആ​​ർ​​ച്ച്​​ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​നു​ശോ​ചി​ച്ചു.

മ​​ല​​ബാ​​റി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ- സാ​​മൂ​​ഹി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ത​​ന​​താ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ ശ്രേ​​ഷ്ഠ​​വൈ​​ദി​​ക​​നാ​യി​രു​ന്നു മോ​​ണ്‍. മാ​​ത്യു എം. ​​ചാ​​ലി​​ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​​ര​​ണ​​വാ​​ർ​​ത്ത വേ​​ദ​​ന​​യോ​​ടെ​​യാ​​ണ് അ​​റി​​ഞ്ഞ​​തെ​ന്നും ക​ർ​ദി​നാ​ൾ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ‘എ​​ന്‍റെ വൈ​​ദി​​ക​​ന​​ടു​​ത്ത​​തും മെ​​ത്രാ​​ന​​ടു​​ത്ത​​തു​​മാ​​യ ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ സു​​ഹൃ​​ത്തു​​ക്ക​​ളേ​​പ്പോ​​ലെ​​യാ​​ണ് അ​​ച്ച​​ൻ എ​​ന്നോ​​ടും ഞാ​​ൻ അ​​ച്ച​​നോ​​ടും വ​​ർ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യി​​ലും അ​​ച്ച​​നു​​മാ​​യി ഞാ​​ൻ ഫോ​​ണി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്നു. വ​​ള​​രെ വ്യ​​ക്ത​​മാ​​യ ഭാ​​ഷ​​യി​​ൽ സം​​സാ​​രി​​ച്ചി​​രു​​ന്ന അ​​ച്ച​​ൻ ഇ​​ത്ര​​പെ​​ട്ടെ​​ന്നു യാ​​ത്ര​​ പ​​റ​​യു​​മെ​​ന്നു വി​​ചാ​​രി​​ച്ചി​​രു​​ന്നി​​ല്ല. അ​​ച്ച​​നെ സ്നേ​​ഹി​​ക്കു​​ക​​യും അ​​ച്ച​​ന്‍റെ ശു​​ശ്രൂ​​ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ള്ള എ​​ല്ലാ​​വ​​രോ​​ടും​​ ചേ​​ർ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ക​​സ്മി​​ക​​മാ​​യ നി​​ര്യാ​​ണ​​ത്തി​​ലു​​ള്ള ദുഃ​​ഖം അ​​റി​​യി​​ക്കു​​ന്നു’-​ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group