അഗതികളുടെ അമ്മയായ വി മദര്‍ തെരേസയെ അനുസ്മരിച്ച് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്‍റ്

കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തികളുമായി താരതമ്യം ചെയ്തു കൊണ്ട് റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളെ സഹായിച്ച് കൊണ്ടിരിക്കുന്ന അല്‍ബേനിയന്‍ ജനതക്ക് നന്ദിയര്‍പ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി.

നിത്യജീവിതത്തിലെ നല്ല പ്രയത്നങ്ങള്‍ തിന്മയെ പരാജയപ്പെടുത്തുമെന്നും, തലമുറകള്‍ ഓര്‍ത്തിരിക്കും വിധം വിശുദ്ധിയോടടുപ്പി ക്കുമെന്നുമാണ് വിശുദ്ധ മദര്‍ തെരേസ പഠിപ്പിച്ചിരിക്കുന്നത്” അല്‍ബേനിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.

പോരാട്ടത്തില്‍ തങ്ങളെ പിന്തുണക്കുവാന്‍ മടികാണിക്കാതിരുന്നവരോട് നന്ദിയുണ്ടെന്ന് പറഞ്ഞ സെലെന്‍സ്കി, അല്‍ബേനിയന്‍ ജനത എപ്പോഴും സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിരോധത്തിലും, റഷ്യയ്ക്കെതിരായ ഉപരോധത്തിലും, യുക്രൈന്‍ ജനതയെ പരിപാലിക്കുന്നതിലും, യുക്രൈന്‍ കുട്ടികള്‍ക്ക് അഭയം നല്‍കുന്നതിലും അല്‍ബേനിയ ഉറച്ച നടപടികളാണ് കൈക്കൊണ്ടത്. ഫെബ്രുവരി 24-ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം സെലെന്‍സ്കി നിരവധി രാജ്യങ്ങളിലെ നിയമസാമാജികരുമായി വിര്‍ച്ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഓരോ കൂടിക്കാഴ്ചയിലും ആ രാജ്യത്തിന്റെ ചരിത്രവും, ജീവിതവും പരാമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group