തിന്മയ്‌ക്കെതിരായി പോരാടുവാന്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ പര്യാപ്തരാക്കണo : മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

കൊച്ചി : ഈ കാലഘട്ടത്തില്‍ തിന്മയ്‌ക്കെതിരെ പോരാടുവാന്‍ അമ്മമാര്‍ കുഞ്ഞുങ്ങളെ പര്യാപ്തരാക്കണമെന്ന് ആഹ്വാനവുമായി ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.

ഇടുക്കി രൂപതയിലെ അമ്മമാര്‍ക്കായി നടത്തിയ ബൈബിള്‍ എഴുത്തു മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.ഈ ആധുനിക കാലഘട്ടത്തില്‍ തിന്മയ്‌ക്കെതിരായി പോരാടുവാന്‍ കുഞ്ഞുങ്ങളെ പര്യാപ്തരാക്കാനുള്ള കടമ പ്രധാനമായും അമ്മമാര്‍ക്കാണന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മയക്കുമരുന്നിന്റെയും ഇതര തിന്മ പ്രവര്‍ത്തികളുടെയും സ്വാധീനം കുട്ടികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്.ഇത്തരം സാഹചര്യത്തില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള പ്രധാന ഉത്തരവാദിത്വം അമ്മമാര്‍ക്കാണെന്നും ബിഷപ് ഓര്‍മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group