ഞായറാഴ്ചകൾ പ്രവർത്തി ദിവസമാക്കാനുള്ള നീക്കങ്ങൾ പ്രതിഷേധാർഹം : ചങ്ങനാശേരി അതിരൂപത

ഞായറാഴ്ചകൾ പ്രവർത്തി ദിവസമാക്കാനുള്ള ഗൂഢനീക്കങ്ങൾ പ്രതിഷേധാർഹമാണെന്ന് ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി. നെഹ്റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബർ 11 ഞായറാഴ്ച ക്രമീകരിക്കുകയും സമീപത്തുള്ള പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ പാർക്കിംഗ് ക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടപടിയെ യോഗം ശക്തമായി അപലപിച്ചു. എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച രണ്ടാം ശനിയാഴ്ച ക്രമീകരിച്ചിരുന്ന മത്സരമാണ് ഈ പ്രാവശ്യം ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നത്.

ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ദിവസമാണ് ഞായറാഴ്ച. അവർ ഈ ദിവസം ദൈവാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി നീക്കിവയ്ക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് അവധിക്കും വിശ്രമത്തിനുമുള്ള ദിവസമാണ്. എന്നാൽ ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ അടുത്ത കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുന്നു എന്ന ചിന്ത വ്യാപകമാവുകയാണ്. ഞായറാഴ്ചകളിൽ പല പരീക്ഷകളും നടത്തപ്പെടുകയും ചില സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വൈദിക സമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group