എംഫില്‍ അംഗീകൃത ബിരുദമല്ല; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുത്; സര്‍ക്കുലര്‍ പുറത്തിറക്കി യുജിസി

എംഫില്‍ കോഴ്‌സിന് അഡ്മിഷൻ വിളിച്ചുകൊണ്ടുള്ള സര്‍വ്വകലാശാല വാര്‍ത്തകളിലൂടെ തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി യുജിസി.

എംഫില്‍ കോഴ്‌സ് യുജിസി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ മിക്ക സര്‍വകലാശാലകളും എംഫില്‍ കോഴ്‌സുകളില്‍ അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് യുജിസി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.

സര്‍വ്വകലാശാലകളില്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്‌സുകള്‍ക്ക് നിയമ സാധുത ഇല്ലെന്ന് യുജിസി പ്രഖ്യാപിച്ചിരുന്നു. എംഫില്‍ പ്രോഗ്രാമുകള്‍ ഇനി നടത്തേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി നിര്‍ദ്ദേശം കൈമാറി. എന്നാല്‍ മിക്ക സര്‍വ്വകലാശാലകളും അഡ്മിഷന് ക്ഷണിച്ച്‌ നോട്ടിഫിക്കേഷൻ നല്‍കിയതോടെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

2023-24 അദ്ധ്യായന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാം പ്രവേശനം നിര്‍ത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നാണ് യുജിസി സര്‍വ്വകലാശാലകളെ അറിയിച്ചിരിക്കുന്നത്. എംഫില്‍ ബിരുദം അംഗീകൃതമല്ലെന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. യുജിസിയുടെ 2022 റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. അഡ്മിഷൻ നിര്‍ത്താൻ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group