വജ്രജൂബിലി നിറവിൽ MSMI സഭ

വജ്രജൂബിലി നിറവിൽ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (MSMI) സഭ. ജൂബിലിയോട് അനുബന്ധിച്ച് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാ ആസ്ഥാനത്തു ശുശ്രുഷ ചെയ്യുന്ന വൈദീകരോടൊപ്പം സിസ്റ്റേഴ്സിനു വേണ്ടി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു.

ദൈവമാതാവിന്റെ ലക്ഷണമൊത്ത മക്കളായി കഴിഞ്ഞ 60 വർഷക്കാലം ശുശ്രുഷ ചെയ്ത MSMI സഭയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം തുടർന്നും ഉണ്ടാകട്ടെ എന്ന് കർദിനാൾ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

മദർ സുപ്പീരിയർ ലിൻഡ മൈക്കിളിനും സഭാ ആസ്ഥാനത്തു ശുശ്രുഷ ചെയ്യുന്ന മറ്റു സിസ്റ്റേഴ്സിനും ഒപ്പമായിരുന്നു ജൂബിലി ആഘോഷം നടന്നതെന്ന് സീറോ മലബാർ സഭാ വക്താവ് റവ. ഡോ. ആന്റണി വടക്കേകര വി. സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group