മാര്‍ മാ​ത്യു കാവുകാട്ടിന്റെ സ്മരണാർത്ഥം നിർമ്മിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു

കോട്ടയം :ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാട്ടിന്റെ സ്മരണാർത്ഥം നിർമ്മിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു.

ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് പു​ണ്യ​ജീ​വി​ത​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​തൃ​ക​യാ​ണെ​ന്ന്
മ്യൂസിയത്തിന്റെയും നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ കേ​ന്ദ്ര​വു​മാ​യ മ​ന്ദി​ര​ത്തി​ന്‍റെ ആ​ശി​ര്‍​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു കൊണ്ട് ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പറഞ്ഞു.സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​ പ​ള്ളി​യു​ടെ ക​വാ​ട​ത്തോ​ടു ചേ​ര്‍​ന്നാ​ണ് മ്യൂ​സി​യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത്, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, മോ​ണ്‍. വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ക​ത്തീ​ഡ്ര​ല്‍ കോ-​വി​കാ​രി ഫാ.​ടോ​ബി​ന്‍ പു​ളി​ക്കാ​ശേ​രി, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​ജോ​ണ്‍ പ്ലാ​ത്താ​നം, മ്യൂ​സി​യ​ത്തി​ന്‍റെ ക്യു​റേ​റ്റ​ര്‍ ഫാ. ​അ​ല​ന്‍ വെ​ട്ടു​കു​ഴി, ബ്രി​ഗേ​ഡി​യ​ര്‍ ഒ.​എ. ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group