മുസ്ലീം തീവ്രവാദികൾ സുവിശേഷ പ്രഘോഷകനെ മർദ്ദിച്ച് ബോധം കെടുത്തി

ഉഗാണ്ടയിൽ ക്രിസ്ത്യൻ -മുസ്ലീം സംവാദത്തിൽ പങ്കെടുക്കാനായി പോകുകയായിരുന്ന ക്രിസ്ത്യൻ വചനപ്രഘോഷകനെ ഇസ്ലാം തീവ്രവാദികൾ മർദ്ദിച്ച് ബോധo കെടുത്തി. 43 കാരനായ ചാൾസ് കാമയായ്ക്കാണ് മർദ്ദനം ഏറ്റത്. ആദ്യം വാഹനത്തിലെത്തിയ രണ്ടുപേരാണ് ചാൾസിനെ തടഞ്ഞുനിർത്തിയത്.പിന്നീട് മറ്റ് ആറുപേർ കൂടി എത്തി തങ്ങളുടെ മതത്തെ ഭീകരവാദമാക്കിമാറ്റാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിയേറ്റ് രണ്ടുമണിക്കൂർ നേരത്തോളം തനിക്ക് ബോധം നഷ്ടപ്പെട്ടതായും ചാൾസ് പിന്നീട് അറിയിച്ചു.രക്തം വാർന്ന തന്നെ കാറിൽ നിന്ന് വലിച്ചിറക്കി പുറത്തേക്ക് എറിയുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

വഴിയാത്രക്കാരായ ചിലരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ചാൾസിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചതും പോലീസിൽ വിവരം അറിയിച്ചതും.

ദിനംപ്രതി ഉഗാണ്ടയിലും ക്രൈസ്തവർക്കെതിരായ ആക്രമണം വർധിച്ചുവരികയാണ്, അധികാരികളുടെ നിഷ്ക്രിയത്വവും ആക്രമണങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ഇവിടുത്തെ ക്രൈസ്തവ വിശ്വാസികൾ പറയുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group