മ്യാൻമാർ സൈന്യം കത്തീഡ്രൽ ദേവാലയം പിടിച്ചെടുത്ത് ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കി

സംഘർഷ ഭരിതമായ മ്യാൻമാറിൽ വീണ്ടും ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നേരെ സൈന്യത്തിന്റെ അതിക്രമം. മ്യാൻമാറിലെ മാൻഡാലെയിലെ കത്തോലിക്കാ കത്തീഡ്രൽ ദേവാലയം 40 പേരടങ്ങുന്ന പട്ടാളം പിടിച്ചെടുക്കുകയും ആർച്ച് ബിഷപ്പുൾപ്പടെ ഡസൻ കണക്കിന് വിശ്വാസികളെ ബന്ദികളാക്കുകയും ചെയ്തു.

നോമ്പുകാല പ്രാർത്ഥനയ്ക്കിടയി ലായിരുന്നു സംഭവം. സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു പട്ടാളം എത്തിയത്. വിശ്വാസികളെ പുറത്തു പോകാൻ അനുവദിക്കാതിരുന്ന പട്ടാളം ആർച്ച് ബിഷപ്പുൾപ്പടെയുളളവരെ ദേവാലയത്തിനുളളിൽ തന്നെ പിടിച്ചിരുത്തുകയായിരുന്നു.

കാത്തലിക് ന്യൂസ് ഏജൻസിയുടെ കറസ്പോണ്ടന്റും ദേവാലയത്തിലുണ്ടായിരുന്നു. മൂന്നു മണിക്കൂറിന് ശേഷം കറസ്പോണ്ടന്റിനെ വിട്ടയച്ചു. സംഘർഷ ഭരിതമായ
മണിക്കൂറുകൾക്ക് ശേഷം ആർച്ച് ബിഷപ് ഉൾപ്പടെയുള്ളവരെ വിട്ടയച്ചുവെന്നാണ് ഒടുവിൽ കിട്ടിയ റിപ്പോർട്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group