ക്രൈസ്തവ ദേവാലയം അടുക്കളയാക്കി മാറ്റിക്കൊണ്ട് മ്യാൻമർ സൈന്യത്തിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും

മ്യാന്‍മറില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വീണ്ടും തുടര്‍ക്കഥയാവുന്നു.

തെക്കന്‍ സംസ്ഥാനമായ ഷാനിലെ മോബൈ പട്ടണത്തിലെ മദര്‍ ഓഫ് ഗോഡ് ദേവാലയമാണ് ഒടുവില്‍ ആക്രമിക്കപ്പെട്ട ദേവാലയം. പട്ടാള ഭരണകൂടത്തിന്റെ ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആധിപത്യം സ്ഥാപിച്ച് ദേവാലയത്തിന് ചുറ്റും മൈനുകള്‍ സ്ഥാപിച്ച് ദേവാലയത്തെ അടുക്കളയായി ഉപയോഗിച്ച് വരികയായിരുന്നു. പ്രാദേശിക പ്രതിരോധ സേനയുമായുള്ള കടുത്ത പോരാട്ടത്തേത്തുടര്‍ന്ന്‍ ഈ ആഴ്ചയാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ നിന്നും പിന്‍വലിഞ്ഞത്.

ദേവാലയത്തിലെ വൃത്തിഹീനമായ തറയുടെയും, ഇരിപ്പിടങ്ങളുടെയും, പൊടിപിടിച്ച പാചക പാത്രങ്ങളുടെയും, സൈനീക യൂണിഫോമുകളുടെയും വീഡിയോ പ്രാദേശിക പ്രതിരോധ സേന സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രാദേശിക പ്രതിരോധ സേനയുടെ ആക്രമണത്തെ പ്രതിരോധിക്കുവാനാണ് ജുണ്ടാ സൈന്യം ദേവാലയത്തില്‍ അതിക്രമിച്ച് കയറിയതെന്നു പ്രദേശവാസികള്‍ പറയുന്നു. ദൈവത്തിന്റെ ആലയമായ പള്ളിക്ക് കേടുപാടുകള്‍ വരുത്തിയത് പൈശാചികമാണെന്നും ഇത് കാണുന്നത് സങ്കടകരമാണെന്നും വൈദികരും വിശ്വാസികളും പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group