മനുഷ്യക്കടത്തിനെതിരെ ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക

മനുഷ്യക്കടത്തിന്റെ ഇരകളെ സ്വീകരിക്കുകയും അവർക്ക് തുണയേകുകയും അനുകമ്പയോടും ഐക്യദാർഢ്യത്തോടും കൂടി അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി മോൺസിഞ്ഞോർ യാനുസ് ഉർബൻചിക് (JANUSZ URBAŃCZYK).

ഒ എസ് സി ഇ (OSCE) എന്ന ചുരുക്ക പേരിലറിയപ്പെടുന്ന, യൂറോപ്പിന്റെ സുരക്ഷിതത്വത്തിനും സഹകരണത്തിനും വേണ്ടിയുള്ള സംഘടനയിൽ പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം മനുഷ്യക്കടത്തിനെതിരായി ലോകരാജ്യങ്ങൾ സ്വീകരിക്കേണ്ട നടപടിയുടെ പ്രാധാന്യത്തെക്കുറിച്ച് മനുഷ്യക്കടത്തിനെതിരായ സംഖ്യത്തിന്റെ ഇരുപത്തിരാണ്ടാം യോഗത്തിൽ വിശദീകരിച്ചു.

“സംരക്ഷണം: ഇരകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും സഹായം ശക്തിപ്പെടുത്തുകയും ചെയ്യുക” എന്നതായിരുന്നു യോഗത്തിന്റെ വിചിന്തന പ്രമേയം.

ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുക എന്ന ആശയമായിരുന്നു മോൺസിഞ്ഞോർ ഉർബൻചിക് തന്റെ പ്രഭാഷണത്തിൽ മുന്നോട്ടു വച്ചത്.

മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും, നീതി ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഉൾപ്പെടെയുള്ള സേവനങ്ങളേകുന്നതിന് വിവിധ സർക്കാരിതര സംഘടനകളും പൊതുസമൂഹവും സംഭാവന ചെയ്യുന്നുണ്ടെന്നും അതുപോലെ, പ്രാദേശിക കത്തോലിക്കാ സഭ, നൂറുകണക്കിന് സന്ന്യസ്ത സമൂഹങ്ങളോടും അല്മായ സംഘടനകളോടും ചേർന്ന്, ഇരകൾക്കും ദുർബ്ബലമായ സാഹചര്യങ്ങളിൽ കഴിയുന്നവർക്കും സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ ഉറപ്പാക്കുകയും ഇരകളെ സമൂഹത്തിലുൾച്ചേർക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ ഈ യഞ്ജത്തിന് സംഭാവനയേകുന്നുണ്ടെന്ന് മോൺസിഞ്ഞോർ ഉർബൻചിക് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group