പ്രവര്‍ത്തന മികവിന്‍റെ തെളിവാണ് മാര്‍ സ്ലീവാ മെഡിസിറ്റിക്കു ലഭിച്ച ദേശീയ അംഗീകാരം : മന്ത്രി വി.എന്‍. വാസവന്‍

എ​ന്‍എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ന്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​ക്ക് ല​ഭി​ച്ച​തു ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യുംയും ​സേ​വ​ന​സ​ന്ന​ദ്ധ​ മ​നോ​ഭാ​വ​ത്തി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ന​ മി​ക​വി​ന്‍റെ​യും തെ​ളി​വാ​ണെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മെ​ഡി​സി​റ്റി​യി​ലെ ര​ണ്ടാ​യി​ര​ത്തി​ലേ​റെ ആ​രോ​ഗ്യപ്ര​വ​ര്‍ത്ത​ക​രു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്നും മു​ന്നോ​ട്ടു​ള്ള​ നാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദിത്വത്തോ​ടെ ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കെ​ട്ടെ​യെ​ന്നും പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.​ ബി​ഷ​പ്പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദേ​ശി​യ ഗു​ണ​നി​ല​വാ​ര കൗ​ണ്‍സി​ല്‍ (ക്യൂസിഐ) ​നി​യ​മി​ച്ച എ​ന്‍എബിഎ​ച്ച് പ്ര​തി​നി​ധി​ക​ള്‍ നേ​രി​ട്ടെ​ത്തി ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​ങ്ങ​ള്‍, രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലെ മി​ക​വ്, സു​ര​ക്ഷ, സ്റ്റാ​ഫി​ന്‍റെ അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യും പ​രി​ശീ​ല​ന​വും, ചി​കി​ത്സാ ധാ​ര്‍മി​ക​ത, ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ​ഘ​ട​ക​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് അ​ക്ര​ഡി​റ്റേ​ഷ​ന്‍ ന​ല്‍കി​യ​തെ​ന്ന് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ഗു​ണ​നി​ല​വാ​ര​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​ള്ള ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ പ്ര​വ​ര്‍ത്ത​നം ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാസേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് ജോ​സ്‌​ കെ. മാ​ണി എംപി ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റഞ്ഞു.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ഫ്ര​ഞ്ച് സ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്ത​രീ​ക്ഷ​വാ​യു​വി​ല്‍ നി​ന്ന് ഓ​ക്‌​സി​ജ​ന്‍ സ്വീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ഓ​ക്‌​സി​ജ​നാക്കി മാ​റ്റു​ന്ന 400 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ജ​ന​റേ​റ്റ​ര്‍ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എംപി നി​ര്‍വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group