നവതി ആഘോഷഗാനം ‘തൊഴിലാളി മദ്ധ്യസ്ഥൻ’ പ്രകാശനം ചെയ്തു.

തൃശൂർ: തൃശ്ശൂർ അതിരൂപതയിലെ കുരിയച്ചിറ സെന്റ് ജോസഫ് പള്ളിയുടെ നവതി ആഘോഷഗാനമായ ‘തൊഴിലാളി മദ്ധ്യസ്ഥൻ’ പ്രശസ്ത സംഗീതസംവിധായകൻ ഔസേപ്പച്ചൻ പ്രകാശനം ചെയ്തു. തൃശൂർ ഡിബിസിഎൽസി -യിൽ നടന്ന ചടങ്ങിൽ വികാരി റവ. ഫാ. തോമസ് ചൂണ്ടൽ അദ്ധ്യക്ഷത വഹിച്ചു.റവ. ഡോ. ഫാ. പോൾ പൂവത്തിങ്കൽ, ഫാ. ബേബി ഷെപ്പേഡ് സിഎംഐ, അസി. വികാരി ഫാ. മിഥുൻ വടക്കേത്തല, അത്മായ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, കെ.ജെ. ജോമോൻ, കൈക്കാരൻ പോൾ ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.ഫാ. തോമസ് ചൂണ്ടലിന്റെ നിർമ്മാണത്തിൽ ഫാ. ബേബി ഷെപ്പേഡ് സിഎംഐ എഴുതിയ വരികൾക്ക് സംഗീതം പകർന്നത് കെ.ജെ. ജോമോനാണ്. ആലാപനം നടത്തിയിരിക്കുന്നത് ദൈവഗായകൻ പാടും പാതിരി ഫാ. പോൾ പൂവത്തിങ്കലും സാനിയ സെബാസ്റ്റ്യനും ചേർന്നാണ്. മീഡിയ കത്തോലിക്കയിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group