ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: സീറോമലബാർ സഭ മീഡിയാകമ്മീഷൻ

കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാക്രമം നടപ്പിൽ വന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായെന്ന് സീറോ മലബാർ സഭ മീഡിയ കമ്മീഷൻ . സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ തുടക്കത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അർത്ഥപൂർണ്ണമാണെന്നും കമ്മീഷൻ പുറത്തുവിട്ട പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റി വച്ച് സഭയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്താൻ അധ്വാനിച്ച എല്ലാ വിശ്വാസികളും വൈദികരും സന്യസ്തരും സഭയുടെ മുഴുവൻ അഭിനന്ദനം അർഹിക്കുന്നുവെന്നും മാർപാപ്പായും പൗരസ്ത്യസഭകളുടെ കാര്യാലയവും നൽകിയ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ് 2021 ആഗസ്റ്റ് മാസത്തിൽ ചേർന്ന സഭാസിനഡ് വിശുദ്ധ കുർബാനയർപ്പണ രീതി ഏകീകരിക്കാൻ തീരുമാനിച്ചത്.
രണ്ടു രൂപതകളിൽ മാത്രമേ നിർദ്ദിഷ്ട സിനഡ് നടപ്പിലാക്കാൻ സാവകാശം ആവശ്യമായി വന്നുള്ളൂ എന്നത് ഏറെ ശ്രദ്ധേയമാണ്. കാനൻ നിയമം 1538 പ്രകാരമുള്ള ഇളവുകൾ താൽക്കാലികവും പ്രാദേശികവുമാകയാൽ അത് സഭയുടെ കൂട്ടായ്മക്കെതിരാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കമ്മീഷൻ പറഞ്ഞു . സീറോമലബാർ സഭയിലെ മറ്റെല്ലാരൂപതകളും നടപ്പിലാക്കിയ ഏകീകൃത ബലിയർപ്പണ രീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളും കൂടി കടന്നുവരുമെന്നും ഏകീകൃത ബലിയർപ്പണരീതി നടപ്പിലാക്കാൻ സാവകാശം ആവശ്യമുള്ള രൂപതകൾക്ക് 2022 ഏപ്രിൽ മാസംവരെ സിനഡ് സമയം അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു .

സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ധീ രമായ നേതൃത്വവും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളുമാണ് കൂട്ടായ്മയുടെ വലിയ സാക്ഷ്യത്തിന് വഴിയൊരുക്കിയത്. സഭ യുടെ സ്ഥിരം സിനഡ് അംഗങ്ങളായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞളക്കാട്ട്, മാർ ജേക്കബ് മനത്തോടത്ത് എന്നീ പിതാക്കന്മാരുടെ ശക്തമായ നിലപാടുകൾ പ്രതിസന്ധിഘട്ടങ്ങളിൽ സഭയ്ക്കു ദിശാബോധം നൽകി. കൂടുതൽ ഐക്യത്തിലേക്കും സുവിശേഷാരൂപിയിലേക്കും വളരുവാനുള്ള അവസരമാണ് ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കിയതിലൂടെ സഭയ്ക്കു കൈവന്നിരിക്കുന്നതെന്ന് മീഡിയാകമ്മീഷൻ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group