ഷംഷാബാദ് രൂപതയുടെ പുതിയ സഹായ മെത്രാന്മാര്‍ അഭിഷിക്തരായി

ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മാർ ജോസഫ് കൊല്ലംപറമ്പിലും മാർ തോമസ് പാടിയത്തും അഭിഷിക്തരായി. ഷംഷാബാദിലെ ബാഡംഗ്പേട്ട് ബാലാജി നഗറിലുള്ള സികെആർ ആൻഡ് കെടിആർ കൺവൻഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഇരുപത്തഞ്ചോളം ബിഷപ്പുമാർ ചടങ്ങിൽ പങ്കെടുത്തു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പിലൂടെയാണ് ഇരുവരും അഭിഷിക്തരായത്. ആദ്യം മാർ ജോസഫ് കൊല്ലംപറമ്പിലിനും തുടർന്ന് മാർ തോമസ് പാടിയത്തിനും കർദ്ദിനാൾ സ്ഥാന ചിഹ്നങ്ങൾ കൈമാറി. മെത്രാഭിഷേക ചടങ്ങിനുശേഷം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിച്ചു.

ചങ്ങനാശേരി ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ടിസിബിസി സെക്രട്ടറി റവ. ഡോ. ജയ പോളി മെറോ, എന്നിവർ പ്രധാന സഹകാർമ്മികരായി. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, സാഗർ ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം, ഉജ്ജയിൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, സത്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ കൊടകല്ലിൽ, ജഗദൽപ്പൂർ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group