ദക്ഷിണ അറേബ്യ വികാരിയാത്തിനു പുതിയ ബിഷപ്

ദക്ഷിണ അറേബ്യ അപ്പസ്തോലിക വികാരിയായി പുതിയ ബിഷപ്പിനെ വത്തിക്കാൻ പ്രഖ്യാപിച്ചു.

ബിഷപ് പൗലോ മാർട്ടിനെല്ലി ഒഎഫ്എം ക്യാപ് ആണ് ദക്ഷിണ അറേബ്യൻ വികാരിയാത്തിന്‍റെ പുതിയ അപ്പസ്തോലിക് വികാരി.

ബിഷപ് ഡോ. പോൾ ഹിൻഡറുടെ പിൻഗാമി ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. നി‍യമന ഉത്തരവ് ഒരേസമയം, വത്തിക്കാനിലും ദക്ഷിണ അറേബ്യ വികാരിയാത്തിന്‍റെ ആസ്ഥാനമായ അബുദാബിയിലും പ്രഖ്യാപിച്ചു.

നിലവിൽ മിലാനിലെ സഹായ മെത്രാനാണ് ബിഷപ് പൗലോ മാർട്ടിനെല്ലി. യുണൈറ്റഡ് അറബ് എമിറേറ്റസ്, ഒമാൻ, യെമൻ എന്നീ പ്രദേശങ്ങളിലെ കത്തോലിക്ക വിശ്വാസികളുടെ അജപാലന ദൗത്യം കണക്കിലെടുത്താണ് പുതിയ ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്.

ഫ്രാൻസിസ്കൻ കപ്പൂച്ചിൻ വൈദികനായ ഡോ. പൗലോ മാർട്ടിനെല്ലി 1958ൽ മിലാനിൽ ജനിച്ചു.1980ൽ കപ്പൂച്ചിൻ സഭയിൽ ചേർന്നു. 1985ൽ വൈദികനായി. 2014 മേയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ഫാ.പൗലോ മാർട്ടിനെല്ലിയെ മിലാനിലെ സഹായ മെത്രാനായി നിയമിച്ചത്.

പുതിയ ബിഷപ്പിന്‍റെ അജപാലന മാർഗനിർദേശത്തിൽ ദക്ഷിണ അറബ് വികാരിയേറ്റ് ഇനിയും ഏറെ വളരുമെന്നു ബിഷപ് ഡോ. പോൾ ഹിൻഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. പുതിയ ബിഷപ്പിന്‍റെ സ്ഥാനാരോഹണ തീയതി വൈകാതെ പ്രഖ്യാപിക്കും.

പുതിയ ബിഷപ് സ്ഥാനം ഏറ്റെടുക്കുന്നതുവരെ വികാരിയത്ത് അഡ്മിനിസ്ട്രേറ്ററായി ബിഷപ് ഡോ. പോൾ ഹിൻഡർ തുടരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group