വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിക്ക് പുതിയ ജനറൽ സെക്രട്ടറി; ആശങ്കയോടെ ക്രൈസ്തവർ

വിയറ്റ്നാമീസ് പ്രസിഡൻ്റ് തോ ലാം രാജ്യത്തിന്റെ അടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആശങ്കയിലായി രാജ്യത്തെ ക്രൈസ്തവർ. ഓഗസ്റ്റ് മൂന്നിന് സ്ഥാനമേറ്റ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തന്റെ പ്രതിബദ്ധത വെളിപ്പെടുത്തികൊണ്ടു നടത്തിയ പ്രസംഗമാണ് ആശങ്കകൾക്ക് കാരണമായത്.

“വിയറ്റ്നാമിലെ ക്രിസ്ത്യാനികൾക്കും വിയറ്റ്നാമിൽനിന്ന് മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്ത ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള വിയറ്റ്നാമീസ് ക്രിസ്ത്യാനികൾക്കും ഇത് ശുഭകരമായ വാർത്തയല്ല”- ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി.) ഉദ്യോഗസ്ഥൻ പറഞ്ഞു. വിയറ്റ്നാമിലുടനീളമുള്ള പള്ളികൾ ഇതിനോടകം കമ്മ്യൂണിസത്തിന് കീഴിൽ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കുന്ന അധികാരികൾ ഭീഷണിയാകുകയാണ്.

കമ്മ്യൂണിസ്റ്റ് അധികാരികൾ പലപ്പോഴും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പള്ളികളെ പോലും ലക്ഷ്യം വച്ച് അതിക്രമണങ്ങൾ നടത്താറുണ്ട്. സുവിശേഷം പങ്കുവയ്ക്കുന്നതിനും സമൂഹത്തിൽ ഇടപെടുന്നതിനും ദൈവാലയങ്ങളുടെ പ്രവർത്തനങ്ങൾക്കും നിലവിൽ വിയറ്റ്നാമിൽ സർക്കാരിന്റെ നിയന്ത്രണങ്ങളുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m