വേളാങ്കണ്ണിയിലേക്ക് പുതിയ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു

ആലപ്പുഴ: അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പ്പാടം ബസലിക്ക എന്നിവയെ ബന്ധിപ്പിച്ച് വേളാങ്കണ്ണിയിലേക്ക് കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് ആരംഭിച്ചു.

ചേര്‍ത്തലയില്‍ നിന്നും ദിവസവും ഉച്ചക്ക് 2:30ന് ആരംഭിച്ച് രാവിലെ 9 മണിക്ക് വേളാങ്കണ്ണിയില്‍ നടക്കുന്ന മലയാളം കുര്‍ബാനയില്‍ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് ബസ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലെ രണ്ട് പ്രസിദ്ധ ക്രൈസ്‌തവ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി വേളാങ്കണ്ണിയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ചേര്‍ത്തലയില്‍ നിന്നും ദിവസവും ഉച്ചക്ക് 2:30നു ആരംഭിക്കുന്ന സര്‍വീസ് അര്‍ത്തുങ്കല്‍, ചെല്ലാനം, കണ്ണമാലി, എറണാകുളം ജെട്ടി, വല്ലാര്‍പാടം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, പട്ടാമ്പി, കുളപ്പുള്ളി, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, ട്രിച്ചി, തഞ്ചാവൂര്‍ വഴി പിറ്റേന്ന് രാവിലെ 8:00ന് വേളാങ്കണ്ണിയില്‍ എത്തി രാവിലെ 9 മണിക്കുള്ള മലയാളം കുര്‍ബാനയില്‍ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുo. കൂടാതെ കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വേളാങ്കണ്ണി കൂടാതെ അര്‍ത്തുങ്കല്‍ ബസിലിക്കയും വല്ലാര്‍പാടം ബസിലിക്കയും ഒരേ യാത്രയില്‍ തന്നെ സന്ദര്‍ശിക്കാനുള്ള അവസരവും കൂടിയാണിത്. വേളാങ്കണ്ണിയില്‍ നിന്നും തിരിച്ചുള്ള യാത്ര വൈകുന്നേരം 5:30ന് ആരംഭിച്ച് രാവിലെ 10:00ന് ചേര്‍ത്തലയില്‍ തിരിച്ചെത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group