അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിക്ക് പുതിയ നേതൃത്വം

കൊച്ചി : അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ജനറല്‍ ബോഡി യോഗം സമാപിച്ചു.സമാപന സമ്മേളനം പാലക്കാട് രൂപത ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.

2023 – 2025 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി.
തൃശൂര്‍ അതിരൂപതയില്‍ നിന്നുള്ള ഫാ. ഡെന്നി താണിക്കലാണ് പുതിയ ഡയറക്ടര്‍.മാതൃവേദി അന്തര്‍ദേശീയ പ്രസിഡന്‍റായി തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ ഇടവകാംഗം ബിന ജോഷിയും തെരഞ്ഞെടുക്കപ്പെട്ടു.സമാപന സമ്മേളനത്തില്‍ മുന്‍ അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു. പാലക്കാട് രൂപത ഡയറക്ടര്‍ ഫാ ബിജു കല്ലിങ്കല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍ഡ, പ്രസിഡന്‍റ് സോളി തോമസ്, സെക്രട്ടറി ബീന വര്‍ഗീസ്, തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group