കെആര്‍എല്‍സിബിസിക്ക് പുതിയ നേതൃത്വം

കേരള റീജിയണ്‍ ലാറ്റിന്‍ കാത്തോലിക് ബിഷപ്‌സ് കൗണ്‍സിലിനും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തോലിക് കൗണ്‍സിലിനും ഇനി പുതിയ നേതൃത്വം. കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന 40മത് ജനറല്‍ അസ്സംബ്ലയിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ കെആര്‍എല്‍സിബിസി യുടെയും കെആര്‍എല്‍സിസിയുടെയും പ്രസിഡന്റായും, വിജയപുരം മെത്രാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേതിച്ചേരില്‍ കെആര്‍എല്‍സിബിസി വൈസ് പ്രസിഡന്റായും സെക്രട്ടറി ജനറല്‍ ആയി തിരുവനന്തപുരം സഹായ മെത്രാന്‍ ബിഷപ്പ് ക്രിസ്തുദാസ് രാജപ്പനും തെരഞ്ഞെടുക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group