സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന് പുതിയ നേതൃത്വം

സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ പുതിയ പാരീഷ് കമ്മറ്റി 2023 ജനുവരി എട്ടാം തിയതി ഞായറാഴ്ച സ്ലൈഗോ സെൻ്റ് ജോസഫ് ചർച്ചിൽ വി. കുർബാന മദ്ധ്യേ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര മുമ്പാകെ പ്രത്യേക പ്രാർത്ഥനയോടെ ചാർജ് എടുത്തു. കുർബാനക്ക് ശേഷം ട്രഷറർ റോയ് തോമസ് കണക്കുകൾ അവതരിപിച്ചു. സെക്രട്ടറി അലൻ കൊടിയൻ പ്രവത്തനറിപ്പോർട്ട് അവതരിപിച്ചു. സ്ഥാനമൊഴിയുന്ന റോയ് തോമസിനും അലൻ കൊടിയനും പൊതുയോഗത്തിൽ നന്ദി പറഞ്ഞു. പുതിയ ഭരണസമിതിക്ക് രണ്ട് വർഷമാണ് കലാവധി.

2023 – 2024 വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ

കൈക്കാരന്മാർ : തോമസ് മാത്യു, സന്തോഷ് ജോസഫ്

സെക്രട്ടറി : ബിജോയ് അബ്രഹാം

പിആർഒ : അലൻ കൊടിയൻ

ലിറ്റര്‍ജി കോർഡിനേറ്റർ : ജെയ്സമ്മ റോയ്

ചൈല്‍ഡ് സേഫ് ഗാർഡ് ഓഫീസർ : ദീപ ജെയിംസ്

കാറ്റിക്കിസം ഹെഡ്മിസ്ട്രസ് : സിജി മത്തായി

മാതൃവേദി പ്രസിഡന്റ് : ജോസിന തോമസ്

എസ്.എം.വൈ.എം റപ്പ് : മെറിന്‍ റോയ്

പാരിഷ് കൗണ്‍സില്‍ മെമ്പര്‍മാര്‍

ടെറന്‍സ് ജോസ്, ഷാജു കുരിശ്ശേരി, തോമസ് ജോൺ, സുബിന്‍ ജോസ്, അനു ജോസഫ്, സിഞ്ജു മാത്യു, ജോസ് പോൾ, ആഷാ ജോസ്, ഡസ്ന ബിജോയ്, സിമി ജോയ്

2006 ൽ പത്ത് കുടുംബങ്ങളുമായി തുടങ്ങിയ സ്ലൈഗോ ഇടവകയില്‍ നിലവിൽ എൺപതിലധികം കുടുംബങ്ങളാണുള്ളത്. എല്ലാ മാസവും രണ്ടാം ഞയറാഴ്ച സ്ലൈഗോയിലെ സെൻ്റ് ജോസഫ് ചർച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കാറ്റിക്കിസം ക്ലാസുകളും തുടർന്ന് 3:30 ന് വിശുദ്ധ കുര്‍ബാനയും നടന്നു വരുന്നു. കുടുംബകൂട്ടായ്മകൾ രൂപീകരിച്ച് പ്രാർത്ഥനകൾ നടക്കുന്നു. എസ്.എം.വൈ.എം. യൂണിറ്റും, മാതൃവേദി, പിതൃവേദി ഭക്തസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സീറോ മലബാർ സഭാ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ കീഴിൽ അയർലണ്ട് സീറോ മലബാർ I കോർഡിനേഷൻ്റെ നിർദ്ദേശങ്ങളനുസരിച്ച് സ്ലൈഗോ സീറോ മലബാർ കമ്യൂണിറ്റി ദൈവനാമത്തിൽ സ്നേഹക്കൂട്ടായ്മയായി മുന്നോട്ട് പോകുന്നു.. എൽ ഫിൻ രൂപത ബിഷപ്പ് കെവിൽ ഡോറനും, സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. നോയൽ റൂണിക്കും ഇടവകാഗങ്ങൾക്കും സീറോ മലബാർ കമ്യൂണിറ്റിയുടെ നന്ദി.

വാർത്ത : അലൻ കൊടിയൻ, പി.ആർ.ഓ., എസ്. എം. സി.സി. സ്ലൈഗോ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group