സുവിശേഷവത്കരണത്തിന്റെ ഡിക്കസ്റ്ററിയ്ക്ക് പുതിയ അംഗങ്ങളെ നിയമിച്ചു

വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കസ്റ്ററിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

ഡിക്കസ്റ്ററിയിലെ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്കാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

കർദിനാൾമാരും, മെത്രാന്മാരും, വൈദികരും, സിസ്റ്റേഴ്സും, അല്മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്.

സുവിശേഷവത്ക്കരണ ഡിക്കസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് ലൂയിസ് അന്തോണിയോ താഴ്സെ, സാംസ്കാരിക – വിദ്യാഭ്യാസ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഹോസെ ടോളെന്തിനോ ദേ മെൻഡോട്സ, അല്മായർ-കുടുംബങ്ങൾ-ജീവൻ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കെവിൻ ജോസഫ് ഫാരെൽ, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ലാറ്റ്സറോ യു ഹോംഗ് സിൽക്ക്, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ക്ളൗദിയോ ഗുജറോത്തി, വാർത്താവിനിമയ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് പൗളോ റുഫിനി എന്നിവരാണ് പുതിയ സമിതിയിൽ ഉൾപ്പെടുന്ന വത്തിക്കാൻ കാര്യാലയങ്ങളുടെ തലപ്പത്തുള്ളവർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group