ആഫ്രിക്കൻ സഭയ്ക്ക് പുതിയ അധ്യക്ഷന്‍

ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും ദ്വീപുകളിലെയും കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്മയായ സിമ്പോസിയം ഓഫ് എപ്പിസ്‌കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക, മഡഗാസ്‌കറിന് (SECAM) പുതിയ അധ്യക്ഷന്‍. ഘാനയിൽ നിന്നുള്ള നിയുക്ത കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയ ബാവോബറിനെയാണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. തലസ്ഥാന നഗരമായ അക്രയിൽ നടന്ന SECAM-ന്റെ 19-ാമത് പ്ലീനറി അസംബ്ലിയുടെ സമാപനത്തോടനുബന്ധിച്ചായിരിന്നു തെരഞ്ഞെടുപ്പ്. ഇതോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കത്തോലിക്ക സഭയിലെ ഏറ്റവും ഉയര്‍ന്ന പദവിയാണിത്. ആഗസ്റ്റ് 27ന് റോമില്‍ നടക്കുന്ന കൺസിസ്റ്ററിയിൽ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന 21 പുതിയ കർദ്ദിനാൾമാരിൽ ഒരാളാണ് റിച്ചാർഡ് കുയ ബാവോബര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group