മാർപാപ്പയുടെ പ്രാർത്ഥനാ ശൃംഖലയ്ക്കായി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു

ഫ്രാൻസിസ് മാർപാപ്പയുടെ ലോകമെമ്പാടുമുള്ള പ്രാർത്ഥനാ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്ന സംഘത്തിനുള്ള പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പ.

സംഘത്തിന്റെ ചരിത്രവും അതിന്റെ ദൗത്യവും തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ നിയമങ്ങൾ ജൂലൈ എട്ടിനാണ് പ്രസിദ്ധീകരിച്ചത്.

പുതിയ നിയമ പ്രകാരം മുമ്പ് സ്റ്റേറ്റ് സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയിരുന്ന ഉത്തരവാദിത്വങ്ങൾ ഇനി സെക്രട്ടേറിയറ്റ് ഫോർ ദി ഇക്കണോമിയാണ് നിർവഹിക്കുക.ഇതുപ്രകാരം ബജറ്റുകളുടെ അന്തിമ അംഗീകാരത്തിനും ഒരു ഏക ഓഡിറ്ററെ നിയമിക്കുന്നതിനുമുള്ള ഉത്തരവാദിത്തം സെക്രട്ടേറിയറ്റ് ഫോർ ദി ഇക്കണോമിക്കാണ്.

മാനവികത നേരിടുന്ന വെല്ലുവിളികൾക്കും സഭയുടെ ദൗത്യത്തിനും മറുപടിയായി പ്രാർത്ഥനയിലൂടെയും പ്രവർത്തനത്തിലൂടെയും കത്തോലിക്കരെ അണിനിരത്തുക എന്ന ദൗത്യമാണ് പാപ്പയുടെ വേൾഡ് വൈഡ് പ്രെയർ നെറ്റ്വർക്കിനുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m