ഈസ്റ്റ് ആംഗ്ലിയക്ക് പുതിയ ഇടയൻ.

ഈസ്റ്റ് ആംഗ്ലിയയിലെ ബിഷപ്പായിരുന്ന അലൻ ഹോപ്സിന്റെ രാജി സ്വീകരിച്ച പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ, കാർഡിഫ് അതിരൂപതയിലെ വൈദികനായ കാനൻ പീറ്റർ കോളിൻസിനെ രൂപതയുടെ അഞ്ചാമനായി ബിഷപ്പായി നിയമിച്ചു.

ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട കോളിൻസിന്റെ സ്ഥാനാരോഹണവും നടക്കുന്നതുവരെ ബിഷപ്പ് ഹോപ്സിനെ രൂപതയുടെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ചുമതലപെടുത്തി.

ആത്മാർത്ഥമായ വിനയത്തോടും ആഴത്തിലുള്ള വിശ്വാസത്തോടും വലിയ പ്രതീക്ഷയോടും കൂടിയാണ് താൻ പുതിയ ഉത്തരവാദിത്വങ്ങളെ നോക്കി ക്കാണുന്നതെന്ന് പറഞ്ഞ നിയുക്ത ബിഷപ്പ് തന്നെ ഭരമേൽപ്പിച്ചിരിക്കുന്ന അജഗണ തോടുള്ള ഉത്തരവാദിത്വവും, പരിശുദ്ധ സിംഹാസന തോടുള്ള വിധേയത്വവും ദൈവത്തിന്റെ കൃപയാൽ ഭംഗിയായി നിർവഹിക്കുവാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group